സത്യഭാമയുടെ ക്രൂരകൃത്യം 1
കൃത്യം :-"ഫ്രീക്കന്‍ സുമേഷ് നാട് വിടാനുള്ള കാരണം."
കാരണം :- ഒരു വീഡിയോ ക്ലിപ്പ്.
ഗുണപാഠം:- "കൊടുത്താല്‍ കൊല്ലത്തും കിട്ടും."
അതിരാവിലെ ഫ്രീക്കന്‍ ചെക്കന്‍ സുമേഷ് എഴുന്നേറ്റ് ബാത്ത് റൂമില്‍ ചെന്ന്‍ കണ്ണാടിയ്ക്ക് മുന്നില്‍ ഹാജരായി. കുളിച്ചില്ലെങ്കിലും കാട് പിടിച്ച തലയും, ബ്രഷ് പോലെ കൂര്‍ത്ത താടിയും വെള്ളം കൊണ്ട് തൊട്ടുഴിഞ്ഞ് മിനുസ്സപ്പെടുത്തി, പല്ല് തേക്കുന്ന ബ്രഷിനെ അന്നും അവഗണിച്ച്, അടിവസ്ത്രം അന്യമായ അരയില്‍ ഒരു മുക്കാല്‍ കളസവും, ബനിയനുമെടുത്തിട്ടു, നാറുന്ന ദേഹത്തെയും, വസ്ത്രത്തേയും അച്ഛന്റെ ഗള്‍ഫ് വിയര്‍പ്പ് കുതിര്‍ന്ന വിലകൂടിയ സ്പ്രേയില്‍ പരക്കെ പൂശി വേഗം വീടിനു മുന്നില്‍ ഹാജരായി..കണ്ണുകളില്‍ ആകാംക്ഷ, കാത്തിരിപ്പിന്‍റെ കൈ നഖം കടിക്കല്‍, പുരുഷ ഊര്‍ജ്ജം അതി രാവിലെ സായാത്തമാക്കാനുള്ള വെമ്പല്‍..ഇരു കണ്ണുകളും, മനസ്സും, ശരീരവും അടുത്ത വീട്ടിലേക്ക്..
"ദേവി പ്രത്യക്ഷയായി..സത്യാഭാമ ദേവി,"
ജാതകവശാല്‍ വിവാഹം നീണ്ടു പോയി ആ നാട്ടില്‍ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന സുന്ദരി,സുമേഷിന്റെതടക്കം നാട്ടിലെ കുറേ ചെറുപ്പക്കാരുടെ, സുമേഷിന്റെ അമ്മാവനടക്കം നാട്ടിലെ ചുരുക്കം ചില കിളവന്മാരുടെ സ്വകാര്യ നിമിഷങ്ങളില്‍ സ്വപ്നം പേറി വരുന്ന അസ്പരസ്.(ചായക്കടക്കാരന്‍ നാണുവിന്റെ ഭാഷയില്‍) സത്യഭാമയെ കണ്ടതും സുമേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു..തൊണ്ട വറ്റി വരണ്ടു, ശരീരം പൂത്ത് തളിര്‍ത്തു...
നീണ്ട മുടിയില്‍ തുളസികതിര്‍, വീതിയുള്ള നെറ്റിയില്‍ ചിത്രപണികള്‍ കൊണ്ട് തൊട്ട പൊട്ട്.പൊട്ടിനു താഴെ നിന്ന് പുരികകൊടി മുതല്‍ നാസിക ദ്വാരം വരെ ചെറിയ കുരുക്കള്‍, വിടര്‍ന്ന് തെളിഞ്ഞ ചുണ്ടുകള്‍, തുടുത്ത കവിളുകള്‍, ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍, പിന്നെ സ്വര്‍ണ്ണ രോമങ്ങള്‍ നിറഞ്ഞ താടി, സുതാര്യമായ സാരി കാഴ്ചകള്‍, മിനുസമുള്ള കാല്‍പാദം, ഭംഗിയുള്ള നടത്തം..അതായിരുന്നു സത്യഭാമ..
സത്യഭാമ നടന്നതും സുമേഷ് പതുക്കെ പിന്നില്‍ കൂടി..കുറേ നാളായി അത് തുടങ്ങിയിട്ട്..അയല്‍വാസിയും, തന്നെക്കാള്‍ വയസ്സിന് മൂത്തതും, സര്‍വ്വോപരി സുമേഷിന്റെ കുടുംബത്തോട് നല്ല അടുപ്പമുള്ള സത്യഭാമയോട് സുമേഷിന് കമ്പം തോന്നി തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി..അവന്‍ സത്യഭാമയുടെ വിശാലമായ പുറമ്പോക്കിലെ പ്രദര്‍ശന വസ്തു നോക്കി പതുക്കെ ചോദിച്ചു.
"ചേച്ചി ഞാന്‍ ചോദിച്ച കാര്യം എന്തായി?" വല്ലതും ....?
"മോനെ..നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞു..എന്നെ ശല്യം ചെയ്യരുതെന്ന്..ഇനി ഞാന്‍ ജയ ചേച്ചിയോട് പറയും..."
അമ്മയോട് പറയുമെന്ന വാക്ക് സുമേഷില്‍ ഉറങ്ങി കിടന്ന ജന്തുവിനെ പുറത്ത് ചാടിച്ചു..ഒരു ന്വൂ ജനറേഷന്‍ ജന്തു..വൈകീട്ട് സെറ്റ് കൂടി ലഹരി നുകരുമ്പോള്‍, ലുഹരി മൂത്ത് മറ്റ് ചില എതിര്‍ ഗ്രൂപ്പുമായി വഴക്കിടുമ്പോള്‍ പുറത്ത് ചാടാറുള്ള ആ ജന്തു തന്നെ..ജന്തു സത്യഭാമ നോക്കി അലറി,വായ് നാറ്റം നിറഞ്ഞ ഒരു ഭീഷണി..
"നീ പറയെടീ..പോയി ന്‍റെ അമ്മോട്....പറഞ്ഞാ.. നാളെ നിന്‍റെ കുളി സീന്‍ വാട്സ് ആപ്പ്, യൂ ടൂബ് വഴി ലോകം മുഴോന്‍ കാണും..നിന്‍റെ തുണിയില്ലാത്ത ഫ്ലക്സ് കൊടുങ്ങല്ലൂര്‍ മുഴോന്‍ വെക്കും..നീ വള്ളി പുള്ളിയില്ലാതെ കുളിക്കണ സീന്‍സ് ഞാന്‍ മൊബൈലില്‍ പിടിച്ചിട്ടുണ്ടെടീ..എനിക്ക് നാളെ ഒരുത്തരം കിട്ടിരിക്കണം..രാത്രി എവ്ടെ ...?"
ചെക്കന്‍റെ ഭീഷണി കേട്ട് സത്യഭാമ പകച്ചു പോയി..ജീവിതത്തില്‍ ഇത് പോലെ പല ഭീഷണികളും കണ്ട് അതിനെ സധൈര്യം നേരിട്ടവളാണ്..എന്നാലും ചെക്കന്‍ ഭീഷണി മുഴക്കി പോയപ്പോള്‍ പേടി തോന്നി..ഒന്നാമത് തല തിരിഞ്ഞ ചെക്കന്‍, ജയ ചേച്ചിയെ പേടിയുണ്ടെങ്കിലും അവന്‍ ചില സമയത്ത് "ഒസുവാസാണ്" (തലതിരിഞ്ഞവന്‍ )നന്നായി ചിന്തിച്ച് വേണം ഒരു തീരുമാനം എടുക്കാന്‍..സത്യഭാമ ക്രൂരകൃത്യം ചെയ്യാന്‍ പോകുന്ന വഴി ബസ്സില്‍ ഇരുന്നും, രാത്രി തിരിച്ച് വന്ന്‍ വീട്ടിലിരുന്നും ചിന്തിച്ചു..ചില സമയത്ത് രാത്രിയില്‍ അടുത്ത വീട്ടില്‍ നോക്കുമ്പോള്‍ രണ്ടാം നിളയുടെ മുകളിലെ മുകളില്‍ സുമേഷിന്റെ ലഹരിയും, കാമവും കലര്‍ന്ന കണ്ണുകള്‍..
പിറ്റേന്നും സത്യഭാമ സ്ഥിര കാഴ്ചക്കാര്‍ക്ക് ഒരു "സൗന്ദര്യ പ്രദര്‍ശനം തീര്‍ത്ത് ജോലിക്ക് പോകാനായി വഴിയിലിറങ്ങി...പുറകെ കോഴി ചാത്തന്‍റെ അങ്കവാല് പോലെ തലമുടി മുകളിലേക്ക് ഉയര്‍ത്തി വെച്ച് ഫ്രീക്കന്‍ സുമേഷ് ..അവനെ കണ്ടതും സത്യഭാമ ഒന്ന്‍ ചിരിച്ചു..മേനക മുതല്‍ ഉര്‍വശി വരെ വശ്യം കലര്‍ത്തി ചിരിച്ച അതെ ചിരി..സ്ത്രീവശ്യത്തിന്റെ വലയില്‍ പേട്ട സുമേഷിന്റെ മനസ്സ് അത് കണ്ട് ഒന്ന്‍ തുടിച്ചു..ആ തുടിപ്പില്‍ ഒരു വലിയ വലിവ് ശരീരത്തില്‍ ഉടലെടുത്തു.. ആ വലിവില്‍ അരയില്‍ ഊരി പോകാനുള്ള കണ്ടീഷനില്‍ കിടക്കുന്ന കളസം ഊര്‍ന്നു പോകാന്‍ ശ്രമം നടത്തിയെങ്കിലും, അനാഥവും, സ്വാതന്ത്ര്യവുമായി കിടക്കുന്ന അധോ മണ്ഡലത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ സുമേശന്‍ കൈ കൊണ്ട് കയറ്റി കളസത്തെ തഥാ സ്ഥാനത്ത് ഉറപ്പിച്ചു..ഇതെല്ലാം ഒരു ആവേശത്തോടെ വീക്ഷിച്ച് സത്യഭാമ ചെറുക്കനോട് ഒരു വലിയ നുണ സത്യം അറിയിച്ചു..ക്രൂരകൃത്യത്തിലെ തിരക്കഥയില്‍ ഭംഗിയായി എഴുതിയ നുണ സത്യം..
"ഒരാഴ്ച..അത് കഴിഞ്ഞിട്ട് മതി എന്‍റെ സുമേഷേ...എനിക്കിപ്പോള്‍ പറ്റില്ല..ഞാന്‍ പുറത്താ,,"
ഫ്രീക്കന്‍ കാത്തിരുന്ന വാക്ക്..അതിന് വേണ്ടി ഒരാഴ്ച കാത്തിരിക്കാന്‍ സുമേഷ് തീരുമാനിച്ചു..അവനറിയുന്നോ..സത്യഭാമ ചെയ്യാന്‍ പോകുന്ന ക്രൂരകൃത്യത്തിന്‍റെ തുടക്കത്തില്‍ എഴുതി വെച്ച സീന്‍ ആണെന്ന്..ചെറുക്കന്‍ ആഹ്ലാദത്തോടെ നടന്നു..പുതിയ വസ്ത്രങ്ങള്‍ വാങ്ങി, പുള്ളിയും, വരകളും നിറഞ്ഞ "ലെവിസ്", കുറേ നാളുകള്‍ക്ക് ശേഷം വിത്തിന്‍ ആയ പ്രാക്ക്..വിജയന്‍ ഡോക്ടറുടെ അടുത്ത് പോയി പല്ലില്‍ നിന്നും അര കിലോ അഴുക്കും ബീഡി കറയും പുറത്തെടുത്തു..മുടി വെട്ടി, താടി വടിച്ച് ചെക്കന്‍ കാത്തിരുന്നു..കല്യാണം നിശ്ചയിച്ച യുവാവിനെ പോലെ..എന്തായാലും ഒരാഴ്ച സത്യഭാമ അയല്‍വക്കത്തെ ദരിദ്ര വാസിയുടെ അകമ്പടിയില്ലാതെ ജോലിക്ക് പോയി..ഇടയ്ക്ക് മൂന്ന്‍ ദിവസം അവരുടെ വീട്ടില്‍ വെള്ളമില്ലാതെ വന്നപ്പോള്‍ സുമേഷിന്റെ വീട്ടില്‍ വന്നു കുളിച്ചു..സുമേഷിന്റെ അമ്മയോടും, പ്രസവം കഴിഞ്ഞ് വീട്ടില്‍ നില്ക്കുന്ന ചേച്ചിയോടും, അനുജത്തിയോടും സംസാരിച്ചു..കളി പറഞ്ഞ് ചിരിച്ചു..അങ്ങിനെ സുമേശന്‍ കാത്തിരുന്ന ആ ദിവസം മുന്നിലെത്തി..സത്യഭാമ കൂരകൃത്യം നടത്തിയ ആ ദിവസം..യാതൊരു വിശേഷവും അശേഷമില്ലാത്ത ആ ദിവസം....
കഥയുടെ ക്ലൈമാക്സ് കയ്യില്‍ പിടിച്ച് അന്നും സത്യഭാമ എന്ന അസ്പരസ്, ട്രാന്‍സ്പരന്റ്റ് ഷിഫോണ്‍ സാരിയും ധരിച്ച് സുമേഷ് എന്ന ചെറുക്കന്റെ മോഹത്തിന് മുന്നിലൂടെ ആടിയാടി മുന്നോട്ട് നടന്നു..ചെറുക്കന്‍ പുതിയ ഉടുപ്പും, എടുപ്പുമായി പുറകെ..ഒടുവില്‍ ആര്‍ത്തിയോടെ അടക്കി വെച്ച ആഗ്രഹത്തിന്റെ അധിനിവേശം സഹിക്ക വയ്യാതെ സത്യഭാമ തയ്യാറാക്കി വെച്ച തിരക്കഥയിലെ അതേ ചോദ്യം തന്നെ സുമേഷിന്റെ വായില്‍ നിന്നും, ഇത്തവണ വായ്നാറ്റമില്ലാതെ ഒരു ചൂയിന്ഗത്തിന്‍റെ ഗന്ധത്തില്‍ പുറത്ത് വന്നു..
"ഇന്ന്‍ രാത്രി ഞാന്‍.......?"
"എന്തിന്?? സത്യഭാമയുടെ ആ ചോദ്യം സുമേഷിന്റെ ഒരാഴ്ച കൊണ്ട് പടുത്തുയര്‍ത്തിയ മോഹ കൊട്ടാരത്തില്‍ ഒരു ചെറിയ ഭൂമി കുലുക്കം..റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ആ കുലുക്കത്തിന് ഒരു തുടര്‍ചലനം പ്രതീക്ഷിക്കാതെ മോഹചെക്കന്‍ നെറ്റിയില്‍ ചാലിടാന്‍ തുടങ്ങിയ വിയര്‍പ്പ് തുടച്ച് കൊച്ചു കുലുക്കത്തില്‍ നിന്നും മോചിതനായി വീണ്ടും..
"അല്ല ചേച്ചി പറഞ്ഞില്ലേ..ഒരാഴ്ച കഴിഞ്ഞ്...?"
"ചെറുക്കാ..നീ മര്യാദയ്ക്ക് അച്ഛനും, അമ്മയും പറയണ കേട്ട് പഠിക്കാന്‍ നോക്ക്...അല്ലാതെ വെട്ടുവഴി തെങ്ങ് കയറി, ചീത്തപിള്ളരോട് കൂട്ടും കൂടി നടന്ന്‍ കുടുംബത്തിന് പേര് ദോഷം വരുത്താന്‍.."
അത് കേട്ടതും സുമേഷില്‍ ഉറങ്ങി കിടന്ന ജന്തു പുറത്ത് ചാടി..ചെക്കന്‍ തന്‍റെ പണി ആയുധം പുറത്ത് എടുത്ത് കാണിച്ചു.."പുതിയ ജനറേഷന്‍ മൊബൈല്‍" സത്യഭാമയുടെ നേരെ ഉതിര്‍ക്കാന്‍ ..അതുയര്‍ത്തി കാണിച്ച് വിറളി പിടിച്ച നായയെപ്പോലെ സുമേഷ് പറഞ്ഞു..
"ഒരു ക്ലിക്ക്..നിമിഷം കൊണ്ട് നിന്റെ മൂടി വെച്ച ഭംഗി യൂ ടൂബിലും, വാട്സ് ആപ്പിലും ലക്ഷങ്ങള്‍ കാണും..മര്യാദയ്ക്ക് അനുസരിച്ചോ..അല്ലെങ്കില്‍ ഇന്ന്‍ രാത്രി ചെക്കന്മാര്‍ക്ക് ലഹരി പിടിക്കാന്‍ നിന്‍റെയീ കുളി സീന്‍ മതിയാകും.."
സുമേഷിന്റെ ഭീഷണി കേട്ടതും സത്യഭാമ ചിരിച്ചു..ക്രൂരകൃത്യം നടത്താന്‍ പോകുന്ന ചിരി..ഒരു വലിയ ഭൂകമ്പം നടക്കാന്‍ പോകുന്ന ചിരി, സുമേഷ് നാട് വിട്ട് ഓടാന്‍ പോകുന്ന ചിരി..സുമേഷ് ഉതിര്‍ത്ത പാശുപതാസ്ത്രത്തിനു മുന്നില്‍ എല്ലാം സംഹരിക്കാന്‍ ബ്രഹ്മാസ്ത്രം..കഥയുടെ ക്ലൈമാക്സ് കയ്യില്‍ നിന്നും സത്യഭാമ പുറത്തെടുത്തു..
"ചെക്കാ നീ ക്ലിക്കെടാ..യൂ ടൂബിലോ, ആപ്പിലോ എവടെ വേണെമെങ്കിലും ക്ലിക്ക്..അതിന്റെ കൂടെ ഈ എന്‍റെ മൊബൈലില്‍ മൂന്ന്‍ ക്ളിപ്പുണ്ട്..അതും കൂടി ഇട്ടോ..മൂന്ന്‍ ദിവസം ഞാന്‍ നെന്‍റെ വീട്ടിലെ കുളിമുറിയിലാ കുളിച്ചത്..നീ ഞങ്ങടെ വീട്ടില് വെച്ചതിനേക്കാള്‍ ഉഗ്രന്‍ ഒരു ക്യാമറ നെന്‍റെ വീട്ടില് ഞാനും വെച്ചു..ആ കുളിമുറിയില്‍ ഞാന്‍ മാത്രല്ല..നീയും, നിന്‍റെ അമ്മയും, നിന്‍റെ പെങ്ങന്മാരും മൂന്ന്‍ ദെവസോം കുളിച്ചതാ..വള്ളീം, പുള്ളീം ഇല്ലാതെ..എന്നാലും നിന്റെ അരയില്‍ ചുറ്റിയ ആ ചരടിന്റെ ഒരു കളര്‍"
അതും പറഞ്ഞ് സത്യഭാമ അറപ്പോടെ തുപ്പി. .സുമേഷ് അന്തം വിട്ട കുന്തം പോലെ .ഇടയ്ക്ക് അരയില്‍ ഒന്ന്‍ തപ്പി നോക്കി..ചരടിനെ തൊട്ട് വേദനയോടെ തൊട്ട് തലോടി..ആ സ്ത്രീയുടെ വാക്കുകള്‍....മോഹ കൊട്ടാരത്തില്‍ തുടര്‍ ചലനം..ഇത്തവണ സ്കെയിലില്‍ ഒരു ഒന്നൊന്നര 7.9 റേഞ്ചില്‍..വായിലെ വെള്ളവും വറ്റി, കണ്ണും മിഴിച്ച് നോക്കി നില്ക്കെ ഫ്രീക്കന് മുന്നില്‍ സത്യഭാമ വളര്‍ന്നു നിന്നു.."കൊടുത്താല്‍ കൊല്ലത്ത് കിട്ടുന്ന എട്ടിന്റെ പണി, കയ്യിലിരിക്കുന്ന മൊബൈല്‍ ഒന്ന് കറക്കി, ഒന്ന്‍ ആടിയുലഞ്ഞു,സുമേഷിനെ ആകര്‍ഷണ വലയത്തില്‍ നിന്നും എന്നേക്കുമായി വികര്‍ഷിച്ച് സത്യഭാമ അങ്ങിനെ ഒരു വലിയ കൂരകൃത്യവും ചെയ്യ്ത് നടന്ന്‍ നീങ്ങുമ്പോള്‍ സുമേഷ് എന്ന ഫ്രീക്കന്‍ ചെക്കന്‍റെ മനസ്സ് അവനെക്കാള്‍ വേഗത്തില്‍ സേലത്തേക്ക് വണ്ടി കയറി, അന്ന്‍ രാത്രിയോടെ അവന്‍റെ ദേഹവും കിട്ടിയ ബസ്സില്‍ കയറി സേലം പിടിച്ചു..
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
വാലിന്റെ ഒരു ചെറ്യേ കഷ്ണം:-
വീണ്ടും മുന്നില്‍ വരുന്ന സുമേഷിനെ പോലെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സത്യഭാമ നിര്‍ബാധം അതിരാവിലെ അണിഞ്ഞൊരുങ്ങി ജോലിക്ക് പോയി..ക്രൂരകൃത്യങ്ങള്‍ പ്രതീക്ഷിക്കാതെ പലരും വഴിയരികില്‍ കാത്തിരുന്ന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ