2015, ജൂൺ 10, ബുധനാഴ്‌ച

എന്ന്...

                 





                               അന്നും വൈകിയാണ് വീട്ടില്‍ വന്നത്..വിരസമായ ഐ.ടി.ജീവിതം രാത്രി വൈകുമ്പോള്‍ പബ്ബിലേക്ക് വഴി നയിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു..ജീവിതത്തിന്‍റെ രസം നഷ്ടമായിട്ട് കുറേ നാളുകള്‍ ആയി..എല്ലാം യാന്ത്രികം..കാലത്ത് ഉണരുന്നതും, പ്രഭാത കര്‍മം ചെയ്യുന്നതും, ഓഫീസില്‍ പോകുന്നതും, ജോലി ചെയുന്നതും എല്ലാം ചടങ്ങുകള്‍..ആ ഫ്ലാറ്റില്‍ കൂടെ താമസിക്കുന്ന ഭാര്യ എന്ന അപരിച്ചിതയെ കണ്ടിട്ട് കാലങ്ങള്‍ ആയിരിക്കുന്നു...ടെക്കികള്‍ക്ക് രാത്രിയും പകലും ഒരു പോലെ...അമേരിക്കക്കാരന്‍ പകല്‍ പണിയെടുക്കുമ്പോള്‍ അവന് കൂട്ടിരിക്കാന്‍ ഇന്ത്യയില്‍ ചിലര്‍..വര്‍ഷങ്ങളായി അതിലൊരാളാണ് അവള്‍...
                                അകത്ത് കയറിയപ്പോള്‍ മേശയില്‍ ഒരു കുറിപ്പ്..

                               "ഫ്ലാറ്റിന്‍റെ സെകുരിറ്റി deposit i paid..you should pay me back the half..keep the amount on table"
                               കാലങ്ങള്‍ കുറേ ആയി കുറിപ്പുകള്‍ വഴി ആശയവിനിമയം തുടങ്ങിയിട്ട്..പിഴച്ചത് എവിടെ?? കാലങ്ങള്‍ കുറേ മുമ്പ് അവള്‍ക്കായി കോളേജിന്റെ വരാന്തയില്‍ കാത്ത് നിന്നതും, കത്തുകള്‍ കൈ മാറിയതും, ഇരുട്ട് വീണ വഴിയില്‍ വെച്ച് ആദ്യമായി ചുംബിച്ചതും, അവളെ തൊട്ടുരുമ്മി കൈകള്‍ കോര്‍ത്ത് പിടിച്ച് സിനിമ ഹാളില്‍ ഇരുന്ന് സിനിമ കണ്ടതും, കല്യാണ മണ്ഡപത്തില്‍ വെച്ച് എല്ലാവരുടെയും അനുഗ്രഹത്തോടെ താലി കെട്ടി ജീവിതത്തിലേക്ക് കൊണ്ട് വന്നതും എല്ലാം ഓര്‍മ്മകള്‍ മാത്രം..
                            പ്രണയം സുന്ദരം, ജീവിതം ഭീകരം...തമ്മില്‍ ബന്ധിപ്പിക്കാന്‍ ഒരു കുഞ്ഞിന്‍റെ സാമീപ്യം..കുറ്റം പരസ്പരം ചുമത്തി..അതിലും ഭീകരം "വിശേഷ" അന്വേക്ഷികളുടെ ചോദ്യങ്ങള്‍..പരസ്പരം അകലാന്‍ ഇതെല്ലം നിമിത്തം..ഇന്ന് ആര്‍ക്കോ വേണ്ടി, ആരെയോ ബോധിപ്പിക്കാന്‍...
                            കുറിപ്പുകള്‍ മാറാന്‍ തുടങ്ങി മൊബൈല്‍ ഫോണ്‍ വന്നതോടെ..പിന്നെ ചെറിയ മെസ്സേജുകള്‍...അതും ആവശ്യത്തിനു..ഇടയ്ക്ക് രാത്രി ജോലി മാറി അവള്‍ പകല്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ കണ്ടു മുട്ടലുകള്‍ തീന്‍മേശയില്‍..
അതും പരസ്പരം സംസാരിക്കാതെ...വാക്കുകള്‍ അന്യമായി അവര്‍ക്കിടയില്‍...പകരം മെസ്സേജുകള്‍...ആ ചുമരുകള്‍ ശബ്ദ രഹിത മേഖല ആയി...അടക്കി പിടിച്ച സംസാരങ്ങള്‍ മാത്രം മുറികളില്‍ നിന്ന്..ഫോണിലൂടെ...അതും രാത്രി വൈകുമ്പോള്‍..
കൂട്ടി യോജിപ്പിക്കനാകാത്ത വിള്ളലുകള്‍...
                             ഒരു ദിവസം രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അയാളുടെ ഫോണില്‍ ഒരു മെസ്സേജ് വന്നു..തൊട്ട് എതിര്‍ വശത്ത് നിന്നും, അവളുടെ മൊബൈല്‍ നിന്നും...
                             "can we seperate???"
                            അയാള്‍ കാത്തിരുന്ന ചോദ്യം...അതി വേഗം തന്നെ അയാള്‍ തിരിച്ച് മെസ്സേജ് അയച്ചു..
                            "yes sure"
                            ഇരുവരും മുഖം ഉയര്‍ത്തി നോക്കി...പരസ്പരം ഒരു പുഞ്ചിരി കൈ മാറി...ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അവര്‍ ഒരുമിച്ച് പരസ്പരം ഒരേ സമയത്ത് ചോദിച്ചു...
                              "എന്ന്??"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ